Last Updated 38 min 57 sec ago
Ads by Google
01
Tuesday
December 2015

BOOKS

ഡിങ്കരു വവ്വാലും പിങ്കരു എലിയും

സുഭാഷ്‌ ചന്ദ്രന്‍ കുട്ടികളുടെ മനസറിഞ്ഞ്‌ സുഭാഷ്‌ ചന്ദ്രന്‍ എഴുതിയ ബാലകഥകളുടെ സമാഹാരം. കുട്ടികള്‍ക്കു വായിച്ചുകൊടുക്കാവുന്ന രീതിയില്‍ എഴുതിയിരിക്കുന്നു. നാഷണല്‍ ബുക്‌സ് സ്‌റ്റാള്‍, കോട്ടയം വില: 30...

Read More

ഭയം പ്രതിരോധമാകുന്ന കഥകള്‍

ഭയം മനുഷ്യന്റെ പ്രഥമ വികാരമാകുന്നത്‌ സ്വന്തം നശ്വരതയെക്കുറിച്ചുള്ള തിരിച്ചറിവില്‍ നിന്നുമാണ്‌. ആ തിരിച്ചറിവില്‍ ജീവിക്കുന്ന ഒരേയൊരു ജീവിയും മനുഷ്യനായിരിക്കും. ഓരോ ചുവടിലും ഭയചകിതര്‍. ഞ്ഞന്റത്സനുന്ഥന്ധ ങ്ങനുത്സണ്ഡദ്ധദ്ദന്റണ്ഡ നെ പോലുള്ള ചിന്തകര്‍ മരണഭയത്തിന്റെ അടിസ്‌ഥാനത്തില്‍ മാനവ ചരിത്രത്തെയും സാമൂഹ്യപരിണാമത്തെയും വിശകലനം ചെയ്യുന്നുണ്ട്‌. മരണത്തോടുമാത്രമല്ല ജീവിതത്തോടും ഭയമാണ്‌....

Read More

വടക്കുനിന്നൊരു പെണ്ണ്‌

എന്‍. ഗോവിന്ദന്‍കുട്ടി മലയാളത്തിലെ വടക്കന്‍പാട്ടുകളിലെ നായികാ നായകന്മാര്‍ക്കു ചലച്ചിത്രഭാഷ്യം നല്‍കിയ നടനും സാഹിത്യകാരനുമായ എന്‍. ഗോവിന്ദന്‍കുട്ടിയുടെ നോവല്‍. നേരത്തേ വടക്കന്‍ പ്രണയഗാഥയെന്ന പേരില്‍ അച്ചടിച്ചുവന്ന നോവലിന്‌ അദ്ദേഹത്തിനിഷ്‌ടമുള്ള 'വടക്കുനിന്നൊരുപെണ്ണെ'ന്ന പേരില്‍ വീണ്ടും അച്ചടിക്കുകയാണ്‌. വടക്കിനെയും തെക്കിനെയും സമന്വയിപ്പിക്കുന്ന രചനാപാടവം ഈ നോവലില്‍ കാണാം. ജി.കെ....

Read More

കാലം സാക്ഷി

രാമപുരം ചന്ദ്രബാബു അലങ്കാരത്തിന്റെ ആടകള്‍വിട്ടു നഗ്നമായ ഭാഷയിലെഴുതിയ കഥകള്‍. തീവ്രമായ അനുഭവങ്ങളെ കൂര്‍പ്പിച്ചെടുത്തു വരികളിലേക്ക്‌ കടത്തിവിടുന്ന കഥകള്‍. എഴുത്തുകാരന്റെ മനസിന്റെ തുറന്നുപിടിക്കല്‍കൂടിയാകുന്നു ഇത്‌. ഉണര്‍വ്‌ പബ്ലിക്കേഷന്‍, കായംകുളം വില: 350...

Read More

നഷ്‌ടപ്രതാപം

ഡോ. രാഘവന്‍ വെട്ടത്ത്‌ പഴയകാലവും പുതിയകാലവും തെളിയുന്ന കഥകള്‍. വികാരവും വിജ്‌ഞാനവും സമ്മേളിക്കുന്നവ. വൈകാരികത കഥകളെ വായനക്കാരുടെ ഹൃദയത്തിലേക്ക്‌ അടുപ്പിക്കുമ്പോള്‍, അതിന്റെ വായനാനുഭവം ധിഷണാപരമായ ഉണര്‍വുണ്ടാക്കുന്നു. കറന്റ്‌ ബുക്‌സ്, തൃശൂര്‍ വില: 160...

Read More

ഗന്ധമാദന ഗിരിനിരകളില്‍

ഡോ. എസ്‌. ഗിരീഷ്‌കുമാര്‍ വൈലോപ്പിള്ളി, ഒ.എന്‍.വി., കടമ്മനിട്ട, സച്ചിദാനന്ദന്‍, ഡി. വിനയചന്ദ്രന്‍, ഏഴാച്ചേരി, മേതില്‍, റഫീക്ക്‌ അഹമ്മദ്‌, തുടങ്ങി കവിതകളിലെ ഗന്ധത്തിന്റെ സാംസ്‌കാരിക മൂല്യവും സ്‌ത്രീപക്ഷാനുഭവങ്ങളും ഒരുപോലെ പഠനവിധേയമാക്കുന്ന പുസ്‌തകം. നാഷണല്‍ ബുക്‌സ് സ്‌റ്റാള്‍, കോട്ടയം വില: 170...

Read More

കാലസാക്ഷികള്‍

കെ.വി. രാമകൃഷ്‌ണന്‍ ആനന്ദത്തിന്റെയും മുക്‌തിയുടെയും ഛന്ദസാര്‍ന്ന ജീവിതത്തിന്റെ ഉര്‍വരത തേടുന്ന കാലസുഗന്ധമായ കവിതകള്‍. പാരമ്പര്യം, രാഷ്‌ട്രീയം, പരിസ്‌ഥിതി, സംസ്‌കാരം, ലിംഗനീതി, വര്‍ഗനീതി തുടങ്ങി വിവിധ വിഷയങ്ങളെ കവിതകളില്‍ അഭിസംബോധന ചെയ്യുന്നു. 39 കവിതകളുടെ സമാഹാരം. നാഷണല്‍ ബുക്‌സ് സ്‌റ്റാള്‍, കോട്ടയം വില: 90...

Read More

സെക്കന്‍ഡ്‌ സെക്‌സ്

സിമോണ്‍ ഡി ബുവ്വ പരിഭാഷ: ഡോ. മുഞ്ഞിനാട്‌ പത്മകുമാര്‍ ഫെമിനിസത്തിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന 'സെക്കന്‍ഡ്‌ സെക്‌സി'ന്റെ സ്വതന്ത്ര പരിഭാഷ. പുരുഷാധിപത്യ സമൂഹത്തിനെതിരായ കടുത്ത പ്രതിഷേധത്തില്‍നിന്നു രൂപപ്പെട്ട നിലപാടുകളില്‍നിന്നാണു ബുവ്വ 'സെക്കന്‍ഡ്‌ സെക്‌സ്' എന്ന പുസ്‌തകത്തിലേക്കു വരുന്നത്‌. പുരുഷ സ്വാതന്ത്ര്യത്തിനുള്ളില്‍ സ്‌ത്രീയെന്നും അപരയാണ്‌....

Read More

മഹാഭാരത കഥകള്‍

മഹാഭാരതം കഥകളുടെ സാഗരമാണ്‌. ദൈനംദിന ജീവിതത്തില്‍ നാം കാണുന്ന, കേള്‍ക്കുന്ന, അനുഭവിക്കുന്ന, നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍, പരാജയങ്ങള്‍, വിജയങ്ങള്‍, രോദനങ്ങള്‍, പ്രതിരോധങ്ങള്‍, കണ്ണീരും, സന്തോഷവും എന്നിങ്ങനെ സമസ്‌തവും ഭാരതത്തിലുണ്ട്‌. അതുകൊണ്ടാണു മഹാഭാരതത്തില്‍ എല്ലാമുണ്ട്‌, ഇതില്‍ ഇല്ലാത്തതു മറ്റൊരിടത്തും തിരയേണ്ടതില്ലെന്ന വിശ്വാസവും നിലനില്‍ക്കുന്നു....

Read More

അമ്മമഴക്കാട്‌

അജേഷ്‌ തുണ്ടത്തില്‍ മാതൃത്വത്തിന്റെ, കാരുണ്യത്തിന്റെ, അകക്കാമ്പിന്റെ ഉര്‍വരതയുള്ള ചിന്തകള്‍. ആഴമായ ആത്മീയ ബോധ്യങ്ങളില്‍നിന്ന്‌ ഉറവയെടുക്കുന്നവയാകയാല്‍ വായനക്കാരനുമായി ആത്മീയാനുഭവം പങ്കുവയ്‌ക്കുന്നുണ്ട്‌ ഈ പുസ്‌തകത്തിലെ 32 കുറിപ്പുകളും. മീഡിയ ഹൗസ്‌, കോഴിക്കോട്‌ വില: 170...

Read More

ഹൃദയ വടുക്കള്‍

ഡോ. കെ. രാജലക്ഷ്‌മി വറ്റിപ്പോകുന്ന പുഴകള്‍, വിഷനീരായി മാറിയ തെളിനീരുകള്‍, കുപ്പിവെള്ളത്തിനായി രാപ്പകല്‍ അലയുന്ന രാജ്യം ഇവയെല്ലാം ഈ കവിയെ അലട്ടുന്നു. ലോകമേല്‍പ്പിച്ച മുറിവുകള്‍ വടുക്കളായി മാറിയ ഹൃദയമുള്ളൊരാളുടെ ആലോചനകളാണീ കവിതകള്‍. പാപ്പിറസ്‌ ബുക്‌സ്, കോട്ടയം വില: 85...

Read More

ബന്ധനസ്‌ഥനായ അനിരുദ്ധനും ദേവിയും പിന്നെ ബഷീറും

കെ.എ. ഉണ്ണിത്താന്‍ മാധുര്യത്തോടെ മറച്ചുവച്ചിരിക്കുന്ന നര്‍മവും ഹാസ്യവും ആക്ഷേപഹാസ്യവുമാണ്‌ ഈ കഥകളുടെ പ്രത്യേകത. മികച്ച കെട്ടുറപ്പില്‍ തയാറാക്കിയ കഥകള്‍. പാപ്പിറസ്‌ ബുക്‌സ്, കോട്ടയം വില: 60...

Read More
Ads by Google
Ads by Google
Back to Top