Last Updated 4 min 50 sec ago
Ads by Google
30
Monday
November 2015

Educational News

ആബി സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ സംയുക്‌തമായി എല്‍.ഐ.സി. മുഖേന നടപ്പാക്കുന്ന ആം ആദ്‌മി ബീമാ യോജനയുടെ (ആബി) അംഗത്വം നേടിയ ഗുണഭോക്‌താക്കളുടെ കുട്ടികള്‍ക്ക്‌ 2015-16 സാമ്പത്തികവര്‍ഷത്തെ സ്‌കോളര്‍ഷിപ്‌ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒന്നു മുതല്‍ സംസ്‌ഥാനത്തെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍വഴിയും സ്വീകരിക്കും....

Read More

പ്രസ്‌ ക്ലബ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോട്ടോ ജേണലിസം കോഴ്‌സ്

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ജേണലിസം നടത്തുന്ന ഫോട്ടോജേണലിസം സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സില്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ ടു ആണ്‌ അടിസ്‌ഥാനയോഗ്യത....

Read More

മെഡിക്കല്‍-ഡെന്റല്‍ പി.ജി: പ്രവേശന പരീക്ഷ ജനുവരി 17ന്‌

കൊച്ചി: കണ്‍സോര്‍ഷ്യം ഓഫ്‌ മെഡിക്കല്‍, എന്‍ജിനീയറിങ്‌ ആന്‍ഡ്‌ ഡെന്റല്‍ കോളജസ്‌ ഓഫ്‌ കര്‍ണാടക (കോമെഡ്‌കെ)യുടെ 2016-17 അധ്യയനവര്‍ഷത്തെ മെഡിക്കല്‍-ഡെന്റല്‍ പി.ജി. പൊതുപവേശന പരീക്ഷ ജനുവരി 17 നു നടക്കും. കോമെഡ്‌കെയുടെ കീഴിലുള്ള 12 മെഡിക്കല്‍ കോളജുകളിലെയും 19 ഡെന്റല്‍ കോളജുകളിലെയും 600 പി.ജി. സീറ്റുകളിലേക്കും നാല്‌ സ്വകാര്യ/ഡീംഡ്‌ മെഡിക്കല്‍-ഡെന്റല്‍ വിദ്യാഭ്യാസസ്‌ഥാപനങ്ങളിലെ പി.ജി....

Read More

എന്‍.ഡി.എ, നേവല്‍ അക്കാദമി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ്‌ അക്കാഡമിയുടെ ആര്‍മി, നേവി, എയര്‍ഫോഴ്‌സ്‌ വിങ്ങുകളിലേക്കും നേവല്‍ അക്കാഡമിയിലേക്കും അടുത്തവര്‍ഷത്തെ കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 331 പേരുടെ പട്ടികയാണ്‌ പ്രസിദ്ധീകരിച്ചത്‌. യു.പി.എസ്‌.സിയുടെ വെബ്‌സൈറ്റില്‍ (www.upsc.gov.in) ഫലം ലഭ്യമാണ്‌. ...

Read More

സേ പരീക്ഷക്ക്‌ അപേക്ഷിക്കാം

തിരുവനന്തപുരം: സെപ്‌റ്റംബറില്‍ നടന്ന പത്താംതരം തുല്യതാ പരീക്ഷ ആദ്യമായി എഴുതി ഏതെങ്കിലും രണ്ടു വിഷയങ്ങള്‍വരെ പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ ഡിസംബര്‍ 21, 22, 23, 28, 29 തീയതികളില്‍ നടത്തും. ഒരു വിഷയത്തിന്‌ 100 രൂപ ക്രമത്തില്‍ പരീക്ഷാ ഫീസ്‌ നവംബര്‍ 26 മുതല്‍ 28 വരെയുള്ള തീയതികളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. ...

Read More

പത്താംതരം തുല്യതാ പരീക്ഷ; 82.97 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പത്താംതരം തുല്യതാ പരീക്ഷയില്‍ 82.97 ശതമാനം വിജയം. പരീക്ഷ എഴുതിയ 18,419 പേരില്‍ 15,283 പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം ഇത്‌ 82 ശതമാനമായിരുന്നുവെന്ന്‌ ഫലപ്രഖ്യാപനം നടത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ അബ്‌ദുറബ്‌ പറഞ്ഞു. പൊതുവിഭാഗത്തില്‍ പരീക്ഷ എഴുതിയ 90.5 ശതമാനം പേരും പ്രൈവറ്റായി പരീക്ഷ എഴുതിയ 68 ശതമാനം പേരും വിജയിച്ചു. വിജയശതമാനം ഏറ്റവും കൂടുതല്‍ വയനാട്‌ ജില്ലയിലാണ്‌....

Read More

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ ഒമ്പതു മുതല്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച്‌ ഒമ്പതിനു തുടങ്ങി 29 ന്‌ അവസാനിക്കും. ഒന്നാം വര്‍ഷ പരീക്ഷ: മാര്‍ച്ച്‌ ഒമ്പതിന്‌ പാര്‍ട്ട്‌ രണ്ട്‌ -ലാംഗ്വേജസ്‌, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. പത്തിന്‌ പാര്‍ട്ട്‌ ഒന്ന്‌-ഇംഗ്ലീഷ്‌. 14ന്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌, ഹിസ്‌റ്ററി, ഇസ്ലാമിക്‌ ഹിസ്‌റ്ററി ആന്‍ഡ്‌ കള്‍ച്ചര്‍, ഇലക്‌ട്രോണിക്‌സ്‌....

Read More

എം.ജി. പേപ്പര്‍രഹിത സംവിധാനത്തിലേക്ക്‌: പരീക്ഷാ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍

കോട്ടയം: എം.ജി. സര്‍വകലാശാല പേപ്പര്‍ രഹിത പരീക്ഷാ രജിസ്‌ട്രേഷന്‍ സംവിധാനത്തിലേക്ക്‌ നീങ്ങുന്നതിന്റെ ഭാഗമായി ഒന്നാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ ബിരുദ പരീക്ഷാ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലേക്ക്‌. നവംബര്‍ 30ന്‌ ആരംഭിക്കുന്ന പരീക്ഷകള്‍ക്ക്‌ അതത്‌ കോളജ്‌ ഓഫീസുകളില്‍ നിന്നാണ്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്‌. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഈമാസം 21 ആണ്‌....

Read More

വാസ്‌തുവിദ്യാ ഗുരുകുലത്തില്‍ പഠിക്കാം

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്‌തുവിദ്യ ചുമര്‍ചിത്ര സംരക്ഷണകേന്ദ്രമായ വാസ്‌തുവിദ്യാ ഗുരുകുലം ചുവടെ ചേര്‍ക്കുന്ന കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പോസ്‌റ്റ് ഗ്രാജ്വേറ്റ്‌ ഡിപ്ലോമ കോഴ്‌സ് ഇന്‍ ട്രഡിഷണല്‍ ആര്‍ക്കിടെക്‌ചര്‍ സിവില്‍ ആര്‍ക്കിടെക്‌ചര്‍ ബിരുദധാരികള്‍ക്കായി സംവിധാനം ചെയ്‌തിരിക്കുന്ന സര്‍വകലാശാല അംഗീകൃത കോഴ്‌സാണിത്‌....

Read More

സെറ്റ്‌ ജനുവരി 31 ന്‌

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകനിയമനത്തിനുള്ള സംസ്‌ഥാനതല യോഗ്യതാനിര്‍ണയ പരീക്ഷയായ സെറ്റ്‌ (സ്‌റ്റേറ്റ്‌ എലിജിബിലിറ്റി ടെസ്‌റ്റ്‌) 2016 ജനുവരി 31 നു നടത്തും....

Read More

ആയുര്‍വേദ പി.ജി. കോഴ്‌സ്: തല്‍സമയ പ്രവേശനം

തിരുവനന്തപുരം: സ്വാശ്രയ ആയുര്‍വേദ കോളജുകളായ കണ്ണൂര്‍ പറശിനിക്കടവ്‌ ആയുര്‍വേദ കോളജില്‍ രസശാസ്‌ത്ര ഭൈഷജ്യകല്‍പ്പന വിഷയത്തില്‍ എസ്‌.സി. വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്കും തിരുവനന്തപുരം പങ്കജകസ്‌തൂരി ആയുര്‍വേദ കോളജിലെ പി.ജി....

Read More

മാരിടൈം എന്‍ജിനിയറിങ്ങില്‍ പി.ജി. ഡിപേ്ലാമ

ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പ്രീ-സീ ട്രെയ്‌നിങ്ങ്‌ പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപേ്ലാമ ഇന്‍ മാരിടൈം എഞ്ചിനിയറിങ്‌ (പി.ജി.ഡി.എം.ഇ) കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം....

Read More
Ads by Google
Ads by Google
Back to Top