Last Updated 10 min 25 sec ago
Ads by Google
02
Wednesday
December 2015

Ayurveda

ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം

ജീവിതശൈലിയും സാഹചര്യങ്ങളുമാണ്‌ ഇന്നുകാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന്‌ ആയുര്‍വേദം പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും . പ്രകൃതിയില്‍ ഓരോ ജീവജാലത്തിനും സ്വാഭാവികമായി ജീവിക്കുന്നതിനുള്ള കാലം നിശ്‌ചയിക്കപ്പെട്ടിട്ടുണ്ട്‌....

Read More

ഗര്‍ഭകാല പരിചരണം ആയുര്‍വേദത്തില്‍

ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്‌. ജീവിതചര്യകളിലും ഭക്ഷണരീതിയിലും മാറ്റം വരണം. ഗര്‍ഭകാല പരിചരണത്തില്‍ ആയുര്‍വേദത്തിന്‌ പ്രഥമ സ്‌ഥാനമാണുള്ളത്‌. ഗര്‍ഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ ഗര്‍ഭിണീപരിചരണം ആരംഭിക്കണം. ഈ ഘട്ടത്തില്‍ സേവിക്കേണ്ട പ്രധാന ഔഷധം തിരുതാളിയാണ്‌. ഇത്‌ ആദ്യമാസം പാലില്‍ അരച്ച്‌ സേവിക്കുന്നത്‌ ഗര്‍ഭത്തെ സംരക്ഷിക്കാന്‍ സഹായിക്കും....

Read More

ഗര്‍ഭകാല ഛര്‍ദിക്ക്‌ ആയുര്‍വേദം

രക്‌തത്തിലെ ഹോര്‍മോണുകളില്‍ പ്രത്യേകിച്ചും ഈസ്‌ട്രജന്‍ കൂടുന്നതാണ്‌ ഛര്‍ദി, മനംപിരട്ടല്‍ എന്നിവ ഉണ്ടാകാന്‍ മുഖ്യകാരണമായി പറയപ്പെടുന്നത്‌ . ഗര്‍ഭകാലത്ത്‌ ഓക്കാനം, ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പഴയ കാലത്തേക്കാള്‍ ഇപ്പോള്‍ വളരെ കൂടുതലാണ്‌. ആഹാരവിഹാരാദികളിലും ജീവിതചര്യകളിലും വന്നിരിക്കുന്ന വ്യതിയാനങ്ങള്‍ മൂലമാണ്‌ ഇവ ഇത്രയധികം വര്‍ധിക്കുന്നത്‌....

Read More

പനിയെ പ്രതിരോധിക്കാന്‍ ആയുര്‍വേദം

'ശരീരമാദ്യം ബലം ധര്‍മ്മസാധനം' എന്നാണ്‌ പറയുക. നമ്മളില്‍ അര്‍പ്പിതമായ വ്യക്‌തിധര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാന്‍ ആദ്യം ശരീരത്തെ സംരക്ഷിക്കണം. തിരക്കുപിടിച്ച ജീവിതത്തില്‍ നമ്മുടെ ശരീരം അര്‍ഹിക്കുന്ന ആരോഗ്യപരിചരണങ്ങള്‍ യഥാകാലം നല്‍കാന്‍ നമുക്ക്‌ കഴിയാറുണ്ടോ?...

Read More

ചര്‍മം കണ്ടാല്‍ പ്രായം പറയാതെ

ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വാര്‍ധക്യത്തിന്റെ കടന്നുകയറ്റം ഒരുപരിധി വരെ തടയാനാകും. വാര്‍ധക്യത്തെ ദൂരെ നിര്‍ത്തി യുവത്വം നിലനിര്‍ത്താന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്ന ചികിത്സകളാണ്‌ രസായനവും വാജീകരണവും. വാര്‍ധക്യത്തിന്റെ ചുളിവ്‌ വീണ ചര്‍മ്മവും നരകയറിയ മുടിയും ആരും ആഗ്രഹിക്കുന്നില്ല. അകാലവാര്‍ധക്യം ദുഃഖകരമാണ്‌....

Read More

സൗന്ദര്യ സംരക്ഷണം ആയുര്‍വേദത്തില്‍

ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ചിട്ടയായ ദിനചര്യയുമായി കൂട്ടിയിണക്കുമ്പോള്‍ യഥാര്‍ഥ സൗന്ദര്യം ഉണ്ടാകുന്നു. ശരിയായ ആഹാര - വിഹാരങ്ങളെ ശീലിച്ചുകൊണ്ട്‌ മനസിനെയും ശരീരത്തെയും നിര്‍മ്മലവും സുന്ദരവുമാക്കാന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നു. കേരളീയര്‍ പണ്ടു മുതല്‍ക്കേ ആയുര്‍വേദത്തില്‍ അധിഷ്‌ഠിതമായ ജീവിതരീതി ആചരിച്ചുവരുന്നവരാണ്‌....

Read More

കണ്ണില്‍ തെളിയും കടലഴക്‌

തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍. പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. ഒരു വ്യക്‌തിയുടെ മനസ്‌ അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു....

Read More

മുടിയഴകിന്‌ ആയുര്‍വേദം

ശരീരത്തില്‍ ഏറ്റവും വേഗം വളരുന്ന കോശസമൂഹങ്ങളിലൊന്നാണ്‌ കേശം. അഴകിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണമാണ്‌ നല്ല മുടിയിഴകള്‍ . അനാദികാലം മുതല്‍ സ്‌ത്രീസൗന്ദര്യത്തിന്റെ അളവു കോലുകളിലൊന്നാണ്‌ മുടി. കണങ്കാല്‍ വരെ നീളുന്ന, നിതംബം മറയ്‌ക്കുന്ന പനങ്കുലപോലെ തിങ്ങിനിറഞ്ഞ മനോഹരമായ തലമുടിയെ വരികള്‍കൊണ്ട്‌ വാഴ്‌താത്ത എഴുത്തുകാരില്ല. മുടിയുടെ സംരക്ഷണം സ്‌ത്രീകളുടെ മാത്രം വേവലാതിയാണെന്ന്‌ കരുതേണ്ട....

Read More

മുഖസൗന്ദര്യം ആയുര്‍വേദത്തിലൂടെ

സൗന്ദര്യമെന്നത്‌ കാണുന്നവന്റെ മനസിലെ ഒരു ഭാവവും കാണുമ്പോള്‍ വീണ്ടും വീണ്ടും കാണണമെന്ന്‌ ആഗ്രഹം ജനിപ്പിക്കുന്നതുമായ ഒന്നാണ്‌. ബാഹ്യമോടികളേക്കാളും ആന്തരികമായ ആകര്‍ഷണമാണ്‌ ഇതിനടിസ്‌ഥാനമായി ആയുര്‍വേദം കണക്കാക്കുന്നത്‌. മുഖസൗന്ദര്യ സംരക്ഷണവും മുഖത്തെ ആരോഗ്യപ്രശ്‌നങ്ങളും പ്രായഭേദമെന്യേ ഏവരുടെയും ഉറക്കം കെടുത്താറുണ്ട്‌....

Read More

അഴകാണ്‌ ആയുര്‍വേദം

സൗന്ദര്യസംരക്ഷത്തിന്‌ ആയുര്‍വേദം ഉത്തമമാണ്‌. നമുക്കുചുറ്റും കാണുന്ന ഔഷധ സസ്യങ്ങളില്‍ മിക്കവയും സൗന്ദര്യം വര്‍ധിപ്പിക്കാനും നിലനിര്‍ത്തുവാനും സഹായിക്കുന്നു. സൗന്ദര്യത്തിന്‌ പല മാനദണ്ഡങ്ങളുണ്ട്‌. ബാഹ്യമായ രൂപത്തില്‍ കാണപ്പെടുന്ന ഒന്നുമാത്രമല്ല സൗന്ദര്യം....

Read More

അമിതവണ്ണം കുറച്ച്‌ ആകര്‍ഷകമാകാം

അമിതവണ്ണത്തിന്റെ കാരണങ്ങള്‍ പലതാണ്‌. അതില്‍ ഒന്നാം സ്‌ഥാനം പാരമ്പര്യത്തിനുണ്ട്‌. അതിനു ശേഷമാണ്‌ അമിതാഹാരവും വ്യായാമക്കുറവുമൊക്കെ. പുതുതലമുറ ജോലിയുടെ പ്രത്യേകതയും അമിത വണ്ണത്തിന്‌ കാരണമാകുന്നുണ്ട്‌ . പണം കൊടുത്ത്‌ ആരും രോഗം വാങ്ങാറില്ല. പക്ഷേ, അമിതവണ്ണം നമ്മള്‍ വരുത്തിവയ്‌ക്കുന്ന രോഗം തന്നെയാണ്‌. ചില കുടുംബാംഗങ്ങള്‍ക്ക്‌ അമിത വണ്ണം 'കുടുംബ സ്വത്തായി' കിട്ടിവരാറുണ്ട്‌....

Read More

വെണ്ണ ഔഷധസമ്പുഷ്‌ടം

ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു. ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ വെണ്ണ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്നു....

Read More
Ads by Google
Ads by Google
Back to Top