Main Home | Feedback | Contact Mangalam
Ads by Google

Gulf

ഇന്ത്യന്‍ മീഡിയാ ഫോറത്തിന്‌ പുതിയ ഭാരവാഹികള്‍

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യന്‍ മീഡിയാ ഫോറ (ഐ എം എഫ്‌)ത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിബി മാത്യു (മലയാള മനോരമ പ്രസി), ആര്‍ റിന്‍സ്‌ (മിഡിലീസ്‌റ്റ് ചന്ദ്രിക വൈസ്‌ പ്രസി), ഒ പി ഷാനവാസ്‌ (ഗള്‍ഫ്‌ മാധ്യമം ജന സെക്ര), കെ മുജീബുര്‍റഹ്‌മാന്‍ (വര്‍ത്തമാനം സെക്ര), ഐ എം എ റഫീക്ക്‌ (വീക്ഷണം, കേരളശബ്‌ദം ട്രഷ) എന്നിവരാണ്‌ ഭാരവാഹികള്‍....

Read More

വാഹനാപകടത്തില്‍ പരുക്കേറ്റ മലപ്പുറം സ്വദേശിക്ക്‌ കേളി തുണയായി

റിയാദ്‌: വാഹനാപകടത്തില്‍ പരിക്കേറ്റ്‌് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക്‌ കേളി തുണയായി. അല്‍ഖര്‍ജിലെ ഷാര സബത്താഷില്‍ കഴിഞ്ഞ 12 വര്‍ഷമായി പല കാരണങ്ങളാല്‍ നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മലപ്പുറം വെന്നിയൂര്‍ സ്വദേശി വേലായുധന്‍ കൊടിയാറ്റില്‍ (50) ആണ്‌ 12 വര്‍ഷങ്ങള്‍ക്ക്‌ ശേഷം നാട്ടില്‍ പോകാന്‍ കേളി തുണയായത്‌....

Read More

കെ സി പിള്ള മെമ്മോറിയല്‍ വോളിബാള്‍ ടൂര്‍ണമെന്റ് ഗള്‍ഫ് കോളം സെമിഫൈനലില്‍

ജുബൈല്‍, നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന വോളിബാള്‍ ടൂര്‍ണമെന്റിന്റെ നാലാമത്തെ മത്സരത്തില്‍ അറബ് കോറിയാദിനെതിരെ ഗള്‍ഫ് കോളം ഉജ്ജ്വല വിജയം നേടി സെമി ഫൈനല്‍ ഉറപ്പിച്ചു.2522, 2325, 2519 എന്ന സ്‌കോറിനായിരുന്നു ഗള്‍ഫ് കോളത്തിന്റെ വിജയം....

Read More

ഒടുവില്‍ പാര്‍ട്ടി അനുമതി ലഭിച്ചു; ബഹ്‌റൈന്‍ ശ്രീനാരായണ സമ്മേളനം വി.എസ് ഉദ്ഘാടനം ചെയ്യും

മനാമ: ബഹ്‌റൈന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് .അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും....

Read More

കാവ്യ സന്ധ്യ സംഘടിപ്പിക്കുന്നു

കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ (കല കുവൈറ്റ് )നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃഭാഷ സമിതിയുടെ ആഭിമുഖ്യത്തില്‍ കാവ്യ സന്ധ്യ സംഘടിപ്പിക്കുന്നു. നവംബര്‍ 28 ശനിയാഴ്ച അബ്ബാസിയ കല സെന്ററിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്....

Read More

ഖത്തറിലെ വീട്ടമ്മമാര്‍ ഭക്ഷ്യമേള ഒരുക്കി

ദോഹ: ഫ്രന്റസ് കള്‍ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം സമാപന ചടങ്ങുകള്‍ അരങ്ങേറിയ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ ഖത്തറിലെ വീട്ടമ്മമാര്‍ ഒരുക്കിയ ഭക്ഷ്യമേള വേറിട്ടതായി. ഇരുപതോളം വീട്ടമ്മമാര്‍ സ്വന്തം വീടുകളില്‍ തയാറാക്കിയ വിഭവങ്ങളുമായാണ് ഭക്ഷ്യമേള ഒരുക്കിയത്. ഓരോ സ്റ്റാളുകളിലും വ്യത്യസ്ത വിഭവങ്ങളാണുണ്ടായിരുന്നത്....

Read More

'പ്രവാസി ചെസ് ടൂര്‍ണമെന്റ് 2015' സമാപനം കുറിച്ചു

അല്‍ ഖോബാര്‍: അല്‍ ഖോബാര്‍ പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'പ്രവാസി ചെസ് ടൂര്‍ണമെന്റ് 2015' ന്റെ സമാപനവും വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങും വിപുലമായ കലാ സാംസ്‌കാരിക വൈജ്ഞാനിക പരിപാടികളൊടെ സമാപിച്ചു....

Read More

സൗദിയില്‍ മഴ : കിഴക്കന്‍ പ്രവശ്യയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അവധി

ദമ്മാം: സൗദി അറബ്യയിലെ കിഴക്കന്‍ പ്രവശ്യയിലും മഴ കനത്തതോടെ ദമാം, അല്‍ ഹസ ,ജു ബൈല്‍ എന്നിവടങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് അവധി പ്രഖ്യാപിച്ചു.( ചൊവ്വാ). കഴിഞ്ഞ ദിവസം ജിദ്ദയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മൂന്ന് സ്വദേശികള്‍ മരിച്ചു....

Read More

ദുബായില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടുത്തം

ദുബായ്: സലാഹ് അല്‍ ദീന്‍ സ്ട്രീറ്റിലെ മുറാഖാബാദ് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ബഹുനില പാര്‍പ്പിട പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീ പിടുത്തം. ഇന്നലെ പ്രദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് തീപ്പിടുത്തം ഉായത്. അളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു്. കെട്ടിടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ താമസിക്കുന്നുണ്ട്....

Read More

കുവൈറ്റില്‍ നഴ്‌സുമാരുമായി പോയ വാഹനം അപകടത്തില്‍പെട്ട്‌ 20 പേര്‍ക്ക്‌ പരുക്ക്‌

കുവൈറ്റ്‌ : കുവൈറ്റില്‍ നഴ്‌സുമാരുമായി പോയ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാന്‍ അപകടത്തില്‍ പെട്ട്‌ 20 പേര്‍ക്ക്‌് പരുക്ക്‌. ആരുടെയും പരുക്ക്‌ ഗുരുതരമല്ല. പലരുടെയും കൈയ്‌ക്കും കാലിനും പൊട്ടലും ഒടിവും ഉണ്ടായിട്ടുണ്ട്‌. പരുക്കേറ്റവരെ സമീപത്തുള്ള അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More

ലോകകപ്പ് ഫുട്‌ബോള്‍; ഖത്തറിലെ സംഘാടകസമിതി ഓഫീസില്‍ 'കൗണ്ട് ഡൗണ്‍' ഫലകം സ്ഥാപിച്ചു

ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്‌ബോളിന് ഏഴ് വര്‍ഷം ബാക്കിനില്‍ക്കെ, ഫുട്ബാള്‍ മത്സര മാമാങ്കത്തിന് ആരംഭം കുറിക്കുന്ന തീയതിയിലേക്ക് അടുപ്പിക്കുന്ന 'കൗണ്ട് ഡൗണ്‍' ഫലകം സംഘാടകസമിതി ഓഫീസില്‍ സ്ഥാപിച്ചു. പ്രതീകാത്മകമായ ഈ ഡിജിറ്റല്‍ ഘടികാരം ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ എവിടംവരെയത്തെിയെന്നും ഇനിയെത്ര ബാക്കി കിടപ്പുണ്ടെന്നും സംഘാടകരെ ഓര്‍മിപ്പിക്കും....

Read More

'വാട്ട്‌സാപ്' വഴി ഭീഷണി മുഴക്കിയ അറബ് വംശജയ്ക്ക് ആറു മാസം തടവ്

ദോഹ: 'വാട്ട്‌സാപ്' വഴി ഭീഷണിയും അധിക്ഷേപവും മുഴക്കിയ അറബ് വംശജയെ ക്രിമിനല്‍ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചു. 20,000 റിയാല്‍ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. തന്റെ പരിചയക്കാരന്‍ നല്‍കിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് യുവതി തന്റെ മൊബൈല്‍ ഫോണിലെ 'വാട്‌സാപ്' സംവിധാനം ഉപയോഗിച്ച് വ്യക്തിക്കെതിരെ അസഭ്യ സന്ദേശങ്ങള്‍ അയക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള നടപടികളെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്....

Read More
Ads by Google
Ads by Google
Back to Top