Main Home | Feedback | Contact Mangalam
Ads by Google

Crime

കാമുകനു സയനൈഡ്‌ നല്‍കി കൊന്ന വീട്ടമ്മയ്‌ക്കു ജീവപര്യന്തം

മാവേലിക്കര: കാമുകനു ശീതളപാനീയത്തില്‍ സയനൈഡ്‌ നല്‍കി കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയ്‌ക്കു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം നീണ്ടകര ചാലില്‍ വീട്ടില്‍ സനല്‍കുമാറി(32)നെ കൊന്ന കേസിലെ പ്രതി കായംകുളം കൃഷ്‌ണപുരം ഞക്കനാല്‍ രാജ്‌ നിവാസില്‍ മിഷ്യ(46)യെയാണ്‌ മാവേലിക്കര അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി മുഹമ്മദ്‌ വസീം ശിക്ഷിച്ചത്‌....

Read More

ഇതരസംസ്‌ഥാന കള്ളനോട്ടുസംഘം പിടിയില്‍

കരുനാഗപ്പള്ളി: ഇതരസംസ്‌ഥാനത്തു നിന്നും കേരളത്തില്‍ കള്ളനോട്ടു വിതരണത്തിനായി എത്തിയ സംഘത്തിലെ മൂന്നുപേര്‍ കരുനാഗപ്പള്ളിയില്‍ പോലീസിന്റെ പിടിയിലായി. വെസ്‌റ്റ് ബംഗാള്‍ മള്‍ഡ ജില്ലയില്‍ രത്താ നോര്‍ത്ത്‌ മഹാരാജാപൂറില്‍ അനാറുള്‍ ഹക്കിന്റെ മക്കളായ റാഫി കൂള്‍(19), സാദി കൂള്‍(25), ഷാജഹാന്റെ മകന്‍ സാദിക്‌ കൂള്‍ ഇസ്ലാം(32) എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌....

Read More

മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ കൊലപാതകം: പ്രതി പിടിയില്‍

പാലക്കാട്‌: മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ കൊലപാതകക്കേസില്‍ പ്രതിയെ പിടികൂടി. ഈ മാസം പതിനെട്ടിന്‌ എലപ്പുള്ളി മച്ചാട്ടു വീട്ടില്‍ ഉണ്ണികൃഷ്‌ണന്റെ മകന്‍ മുകുന്ദനെയാണ്‌ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അനേ്വഷണത്തില്‍ കൊലപാതകമെന്ന്‌ തെളിയുകയായിരുന്നു....

Read More

രക്ഷപ്പെടാന്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഓടിക്കയറി; ഒളിവിലായിരുന്ന പീഡനക്കേസ്‌ പ്രതി കുടുങ്ങി

കോഴഞ്ചേരി: പീഡനക്കേസില്‍ ഒളിവിലായിരുന്ന സുവിശേഷപ്രവര്‍ത്തകന്‍ പോലീസ്‌ സ്‌റ്റേഷന്‍ വളപ്പില്‍നിന്നു അറസ്‌റ്റിലായി. കല്ലൂപ്പാറ കാഞ്ഞിരത്തിങ്കല്‍ മുകളില്‍ ശാമുവേല്‍ ജോണി(50)നെയാണു കോഴഞ്ചേരി സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ്‌ സംഘം പിടികൂടിയത്‌. ഒളിവിലായിരുന്ന ഇയാള്‍ പൊന്‍കുന്നം പോലീസ്‌ സ്‌റ്റേഷനില്‍വച്ചാണു കുടുങ്ങിയത്‌....

Read More

പോലീസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്‌ : 40 ലക്ഷം രൂപയുടെ കൈമാറ്റം നടന്നതായി ക്രൈം ബ്രാഞ്ച്‌ കണ്ടെത്തി

കായംകുളം: പോലീസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പു നടത്തിയ കേസില്‍ 40 ലക്ഷം രൂപയുടെ ക്രയവിക്രയങ്ങള്‍ നടത്തിയതായി ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. കേസിലെ പ്രധാന പ്രതി ശരണ്യ ഉള്‍പ്പെടെ ആര്‍ഭാട ജീവിതം നയിക്കുന്നതിനും സ്വര്‍ണവും കാറും വാങ്ങുന്നതിനുമായിട്ടാണ്‌ കൂടുതല്‍ തുകയും ചെലവാക്കിയിരുക്കുന്നത്‌....

Read More

വ്യാജ നോട്ടുമായി ബംഗാള്‍ സ്വദേശി പിടിയില്‍

കളമശേരി: വ്യാജനോട്ടുമായി ബംഗാള്‍ സ്വദേശി കളമശേരിയില്‍ പിടിയിലായി. പശ്‌ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി റബി ഉല്‍ ഹഖ്‌ (25) നെയാണ്‌ കളമശേരി എസ്‌.ഐ: എം.കെ. സജീവും സംഘവും അറസ്‌റ്റ്‌ ചെയ്‌തത്‌....

Read More

ഇതരസംസ്‌ഥാന കള്ളനോട്ടുസംഘം പിടിയില്‍

കരുനാഗപ്പള്ളി: ഇതരസംസ്‌ഥാനത്തു നിന്നും കേരളത്തില്‍ കള്ളനോട്ട്‌ വിതരണത്തിനായി എത്തിച്ച സംഘത്തിലെ മൂന്നുപേര്‍ കരുനാഗപ്പള്ളിയില്‍ പോലീസിന്റെ പിടിയിലായി. വെസ്‌റ്റ്‌ ബംഗാള്‍ മള്‍ഡ ജില്ലയില്‍ രത്താ നോര്‍ത്ത്‌ മഹാരാജാപൂറില്‍ അനാറുള്‍ ഹക്കിന്റെ മക്കളായ റാഫി കൂള്‍(19), സാദി കൂള്‍(25), ഷാജഹാന്റെ മകന്‍ സാദിക്‌ കൂള്‍ ഇസ്ലാം(32) എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌....

Read More

സ്വവര്‍ഗരതി കൊലപാതകം: വിധി എട്ടിന്‌

തലശേരി: സ്വവര്‍ഗരതിയില്‍ പങ്കാളിയായ സുഹൃത്ത്‌ അകലുന്നുവെന്ന സംശയത്തില്‍ കൊലപാതകം നടത്തിയ കേസില്‍ വിധി പറയുന്നത്‌ നാലാം അഡീഷനല്‍ സെഷന്‍സ്‌ കോടതി ഡിസംബര്‍ എട്ടിലേക്ക്‌ മാറ്റി. നിട്ടൂര്‍ നമ്പ്യാര്‍പീടികയിലെ നള്ളക്കണ്ടി വീട്ടില്‍ എം.സി സന്‍ജു(30) ആണ്‌ കേസിലെ പ്രതി. സന്‍ജുവിന്റെ സുഹൃത്തും നാട്ടുകാരനുമായ വിബീഷ്‌ കുമാര്‍ (21) ആണ്‌ കൊല്ലപ്പെട്ടത്‌. 2006 ഏപ്രില്‍ 19നാണ്‌ സംഭവം....

Read More

അനാഥാലയത്തില്‍നിന്ന്‌ കാണാതായ കുട്ടികള്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

കാഞ്ഞങ്ങാട്‌: പടന്നക്കാട്‌ അനാഥാലയത്തില്‍നിന്നു കാണാതായ രണ്ടു കുട്ടികള്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍. പടന്നക്കാട്‌ ഗുഡ്‌ഷെപ്പേഡ്‌ കോണ്‍വെന്റിനോട്‌ അനുബന്ധിച്ചുള്ള അനാഥമന്ദിരത്തിലെ ജെറിന്‍ (ആറ്‌), അഭിഷേക്‌ (ഏഴ്‌) എന്നിവരുടെ മൃതദേഹങ്ങളാണ്‌ ഇന്നലെ രാത്രി എട്ടോടെ ഉപയോഗിക്കാതെ കിടന്ന കാറിനുള്ളില്‍ കണ്ടെത്തിയത്‌. കോണ്‍വെന്റിനു സമീപത്തെ ഒരു വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണിത്‌....

Read More

തത്തപ്പിള്ളി രജീഷ്‌ വധക്കേസ്‌: ഏഴുപേര്‍ക്കു ജീവപര്യന്തം

പറവൂര്‍: തത്തപ്പിള്ളി രജീഷ്‌ വധക്കേസില്‍ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരായിരുന്ന ഏഴുപേരെ പറവൂര്‍ അഡീഷണല്‍ ഡിസ്‌ട്രിക്‌ ആന്‍ഡ്‌ സെഷന്‍സ്‌ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു....

Read More

അഭയകേന്ദ്രത്തില്‍ ബധിരമൂക യുവതിയെ പീഡിപ്പിച്ചു

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്‌): സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു. അഭയകേന്ദ്രത്തിലെ ജോലിക്കാരനാണ്‌ യുവതിയെ പീഡനത്തിനു ഇരയാക്കിയത്‌. തുടര്‍ന്ന്‌ ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭചിദ്രത്തിനു വിധേയാക്കിയതായും വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്നു ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു....

Read More

വിമാനം റാഞ്ചുമെന്ന്‌ ഭീഷണി; യുവാവ്‌ പിടിയില്‍

താനെ: എയര്‍ ഇന്ത്യയുടെ കോള്‍ സെന്ററില്‍ വിളിച്ച്‌ വിമാനം റാഞ്ചുമെന്നു ഭീഷണിപ്പെടുത്തിയ മധ്യപ്രദേശ്‌ സ്വദേശിയായ ഇരുപതുവയസുകാരനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. താന്‍ ഐസിസ്‌ അംഗമാണെന്നും നവംബര്‍ 28 നു വിമാനം റാഞ്ചുമെന്നും കഴിഞ്ഞ ആഴ്‌ച താനെയിലെ കോള്‍ സെന്ററില്‍ വിളിച്ചാണ്‌ ഇയാള്‍ ഭീഷണിപ്പെടുത്തിയത്‌. എന്നാല്‍ ഇതു നേരംപോക്കിനു ചെയ്‌തതാണെന്നാണ്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞത്‌....

Read More
Ads by Google
Ads by Google
Back to Top