Main Home | Feedback | Contact Mangalam
Ads by Google

Editorial

മതേതരത്വം കേവലം ഒരു വാക്ക്‌ അല്ല

സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ സപ്‌തതിയാഘോഷത്തിന്‌ രണ്ടു സ്വാതന്ത്ര്യദിനങ്ങളുടെ ദൂരം മാത്രം. അതിശക്‌തമായ ഭരണഘടനയെന്ന ആധാരശിലയില്‍ കെട്ടിപ്പടുത്ത ഇന്ത്യന്‍ ജനാധിപത്യം ഇന്നു ലോകത്തിനാകെ മാതൃകയാണ്‌. പണ്ഡിതരും, ജനകീയരും, ജനമനസ്‌ അറിയുന്നവരുമായ തലയെടുപ്പുള്ള നേതൃനിരയാണ്‌ ഭരണഘടന എഴുതിയുണ്ടാക്കിയത്‌. അവരില്‍ ഡോ.ബി.ആര്‍. അംബേദ്‌കറുടെ സ്‌ഥാനം മഹത്താണ്‌....

Read More

സോളാറിലേക്കു മാറണം, ജനത്തെ ബുദ്ധിമുട്ടിക്കാതെ

കേരളത്തിലെ 20 ലക്ഷം വൈദ്യുതി ഉപയോക്‌താക്കളെ ആശങ്കയിലാഴ്‌ത്തിയ നീക്കമായിരുന്നു അടുത്ത ജൂണോടെ വീടുകളില്‍ ഉപയോഗിക്കുന്ന ഇന്‍വെര്‍ട്ടറുകള്‍ എല്ലാം സോളാര്‍ ആയി മാറ്റണമെന്നത്‌. കഴിഞ്ഞ ജൂണില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഈ നിബന്ധന മംഗളം വാര്‍ത്തയായി പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ഈ നീക്കം മരവിപ്പിച്ചിരിക്കുകയാണ്‌....

Read More

പാര്‍ലമെന്റ്‌ ഒരു കടമ്പയല്ല; കടമയാണ്‌

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കുകയാണ്‌. രാജ്യം നിര്‍ണായകമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴാണ്‌ ഈ സമ്മേളനം വരുന്നത്‌ എന്നതു ശ്രദ്ധേയം. ശീതകാല സമ്മേളനം ചൂടു പിടിക്കുമെന്നതിന്റെ സൂചനയാണ്‌ ഇപ്പോള്‍ കാണുന്നത്‌. ആദ്യ രണ്ടു ദിനം ഡോ. ബി. ആര്‍. അംബേദ്‌കറെക്കുറിച്ചും ഭരണഘടനയെക്കുറിച്ചുമുള്ള ചര്‍ച്ചയ്‌ക്കാണു നീക്കിവച്ചിരിക്കുന്നത്‌....

Read More

സമൂഹമാധ്യമങ്ങളും സാമൂഹികാരോഗ്യവും

വികസനപാതയിലൂടെ മുന്നോട്ടുള്ള യാത്രയില്‍ വിലങ്ങുതടിയാകുന്ന മഹാവിപത്താണ്‌ വര്‍ഗീയ കലാപങ്ങള്‍. ബഹുസ്വരതമായ സംസ്‌കൃതിയില്‍ നാനാത്വത്തിലെ ഏകത്വമാണ്‌ നമ്മുടെ ശക്‌തിയും സൗന്ദര്യവും. അതു കാത്തുസൂക്ഷിക്കുകയെന്നതില്‍ വരുന്ന വീഴ്‌ചകള്‍ക്ക്‌ കനത്ത വിലകൊടുക്കേണ്ടിയും വരും. അത്തരം അശുഭവാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടായി എന്നത്‌ ആശങ്കപ്പെടുത്തുന്നതാണ്‌....

Read More

നീതിപീഠവും സര്‍ക്കാരും തമ്മില്‍ ഭിന്നത പാടില്ല

പരമോന്നത നീതിപീഠവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഊഷ്‌മളബന്ധം പുലരുന്നതു ജനാധിപത്യത്തിന്റെ ശക്‌തികൂട്ടും. എന്നാല്‍, അകന്നു നിന്നാല്‍ അതു സൃഷ്‌ടിക്കുന്ന പ്രതിസന്ധികള്‍ ഭരണത്തേയും നീതിന്യായവ്യവസ്‌ഥയുടെ സുതാര്യമായ നിര്‍വഹണത്തേയും പ്രതികൂലമായി ബാധിക്കും....

Read More

പുണ്യം തീര്‍ഥാടനം; മാലിന്യം പാപം

മണ്ഡലകാലത്ത്‌ ശബരിമലയിലെത്തുന്ന ഭക്‌തകോടികളെ വരവേല്‍ക്കേണ്ടത്‌ പമ്പയിലും സന്നിധാനത്തും അനുബന്ധ വഴികളിലുമുള്ള മാലിന്യമാണോ? മഴ കോരിച്ചൊരിഞ്ഞ കഴിഞ്ഞ ദിനങ്ങളില്‍ ശബരിമലയില്‍ കണ്ടത്‌ ചെളിക്കുണ്ടായ വഴികളും മാലിന്യവാഹിയായ പമ്പയുമാണ്‌. സന്നിധാനത്തും പരിസരത്തും മാലിന്യക്കൂമ്പാരവും. നട തുറന്ന്‌ നാലു ദിനം കഴിഞ്ഞപ്പോള്‍ ഇതാണ്‌ അവസ്‌ഥയെങ്കില്‍ വരുംദിനങ്ങളില്‍ എന്താകുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ....

Read More

സാമൂഹിക മുന്നേറ്റങ്ങളെ പിന്നോട്ടടിക്കരുത്‌

സ്‌ത്രീകള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന പ്രാകൃതചിന്തയുടെ പ്രതിഫലനങ്ങള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുമ്പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ഫണം വിടര്‍ത്തിയാടുന്നു. ഇത്തരം അധമവിചാരങ്ങളുടെ തിരുശേഷിപ്പുകള്‍ സമൂഹത്തിലേക്കു വിളമ്പിനല്‍കി മുതലെടുപ്പും തകൃതിയായി നടക്കുന്നു. കേരളത്തിന്റെ വളര്‍ച്ചയും പുരോഗതിയും സ്‌ത്രീകള്‍ സ്വാതന്ത്ര്യം നേടിയതിന്റെകൂടി വിലയാണ്‌....

Read More

ഭയപ്പാടിലും ആശങ്കപ്പെടാത്ത ഒരു ഫ്രഞ്ച്‌ പാഠം

പാരീസ്‌ ആക്രമണവും അഭയാര്‍ഥിപ്രവാഹവും തമ്മില്‍ ബന്ധമില്ലെന്നും അതു തമ്മില്‍ കൂട്ടിക്കുഴയ്‌ക്കരുതെന്നുമുള്ള ഫ്രഞ്ച്‌ വിദേശകാര്യമന്ത്രിയുടെ ജി 20 ഉച്ചകോടിയിലെ പ്രസ്‌താവന ഫ്രാന്‍സ്‌ ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങള്‍ക്ക്‌ ഉദാത്തമായ ഉദാഹരണമായി. സിറിയയില്‍ ഐ.എസ്‌....

Read More

സമരത്തെ ഒതുക്കാന്‍ ഒത്തുതീര്‍പ്പോ ഒത്തുകളിയോ?

തേയിലനുള്ളിക്കിട്ടുന്ന നിസാരകൂലികൊണ്ട്‌ ജീവിതം നുള്ളിപ്പെറുക്കി നയിക്കാന്‍ വിധിക്കപ്പെട്ട തോട്ടം തൊഴിലാളികളുടെ സമരം സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ചതായിരുന്നു. കേരളം സമീപകാലത്തു കണ്ട സമരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്‌തമായിരുന്നു മൂന്നാറിലെ സ്‌ത്രീതൊഴിലാളികളുടെ സമരക്കൂട്ടായ്‌മയായ പെണ്‍കള്‍ ഒരുമൈ നടത്തിയ സമരം. ജീവിക്കാന്‍ വേണ്ടിയുള്ള സഹനസമരമായിരുന്നു അത്‌....

Read More

ഭീകരത എന്ന ഭീഷണി

ഭീകരവിരുദ്ധ പോരാട്ടമാണു ലോകരാഷ്‌ട്രങ്ങളെ ഒറ്റക്കെട്ടാക്കുന്ന ഏകവിഷയം. ഭിന്നത നിലനില്‍ക്കുമ്പോഴും ഭീകരതയ്‌ക്കെതിരേ കൈകോര്‍ക്കുന്നതില്‍ അവര്‍ക്ക്‌ ഒറ്റമനസാണ്‌. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കാലഹരണപ്പെടുകയോ അപ്രസക്‌തമാകുകയോ ചെയ്‌ത വേളയിലാണു ഭീകരത ഭീഷണിയായി കടന്നുവന്നത്‌. ഭീകരസംഘടനകളുടെ വളര്‍ച്ചയ്‌ക്കുപിന്നില്‍ ഭരണകൂടങ്ങള്‍ക്കുള്ള പങ്ക്‌ അവഗണിക്കാനാകില്ല....

Read More

അധികാരമായി; ഇനി ജനപക്ഷത്താകട്ടെ പ്രതിനിധികള്‍

നാടിന്റെ അടിസ്‌ഥാന വികസനത്തിന്റെ ചുക്കാന്‍പിടിക്കുന്ന തദ്ദേശസ്‌ഥാപനങ്ങളുടെ പുതിയ ചുമതലക്കാര്‍ അധികാരമേറ്റുകഴിഞ്ഞു. ത്രിതല പഞ്ചായത്തു സംവിധാനങ്ങളുടെ പ്രാധാന്യം അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്‌ഞചെയ്‌ത്‌ അധികാരമേറ്റ ജനപ്രതിനിധികള്‍ക്കു ഭാരിച്ച ഉത്തരവാദിത്വമാണ്‌ നിറവേറ്റാനുള്ളത്‌....

Read More

അതിരുവിടുന്ന ആഹ്ലാദാരവങ്ങള്‍

തദ്ദേശതെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നതുമുതല്‍ പ്രചാരണാന്ത്യംവരെ പാര്‍ട്ടി അണികള്‍ ആഘോഷത്തിലായിരുന്നു. പ്രചാരണാഡംബരങ്ങള്‍ പരിധിവിടുകയും ചെയ്‌തു. സ്‌ഥാനാര്‍ഥികളുടെ ചെലവുകണക്കുകള്‍ അന്തിമമായി തെരഞ്ഞെടുപ്പു കമ്മിഷന്റെ പരിധിയില്‍ നില്‍ക്കുന്നവിധമാകുമെങ്കിലും അതല്ല യാഥാര്‍ഥ്യമെന്ന്‌ ഇന്നാട്ടിലെ പൗരന്‍മാര്‍ക്കു ബോധ്യമാണ്‌....

Read More
Ads by Google
Ads by Google
Back to Top