Main Home | Feedback | Contact Mangalam
Ads by Google

International

തുര്‍ക്കിയുമായുള്ള സൈനികസഹകരണം റഷ്യ നിര്‍ത്തി; സംഘര്‍ഷം ലഘൂകരിക്കാന്‍ എര്‍ദോഗനും ഒബാമയും

ഇസ്‌താംബുള്‍/മോസ്‌കോ: വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ റഷ്യന്‍ വിമാനം തുര്‍ക്കി വെടിവച്ചിട്ടതിനെത്തുടര്‍ന്നു തുര്‍ക്കിയുമായുള്ള സൈനികസഹകരണം റഷ്യ നിര്‍ത്തിവച്ചു. തുര്‍ക്കിയിലേക്കു നിശ്‌ചയിച്ചിരുന്ന സന്ദര്‍ശനം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്‌ റദ്ദാക്കി. തുര്‍ക്കി സന്ദര്‍ശനം സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടി റഷ്യ തങ്ങളുടെ പൗരന്മാര്‍ക്കും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌....

Read More

ഇന്ത്യന്‍ വംശജന്‍ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി

ലിസ്‌ബണ്‍: ഇന്ത്യന്‍ വംശജനായ അന്റോണിയോ കോസ്‌റ്റ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി. പോര്‍ച്ചുഗല്‍ പ്രസിഡന്റ്‌ അനിബാള്‍ കവാകോ സില്‍വയാണ്‌ ഗോവയില്‍ വേരുകളുള്ള കോസ്‌റ്റ (54) യെ പ്രധാനമന്ത്രിയായി നിയമിച്ചത്‌....

Read More

അതേ, പ്രപഞ്ചം നമ്മെ നോക്കി ചിരിക്കുകയാണ്‌ !

വാഷിങ്‌ടണ്‍: ചിത്രത്തില്‍ കാണുന്നത്‌ ഭംഗിയുള്ള ഇമോജിയാണെന്നു തോന്നാം. സൗരയൂഥത്തില്‍നിന്നു 460 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്ര സമൂഹങ്ങള്‍ ചേര്‍ന്നാണ്‌ ഈ രൂപം ഒരുക്കിയത്‌. കണ്ണുപോലെ തോന്നുന്നത്‌ അതിവേഗത്തില്‍ കൂട്ടിയിടിക്കാന്‍ പോകുന്ന രണ്ട്‌ നക്ഷത്ര സമൂഹങ്ങളാണ്‌. മണിക്കൂറില്‍ 4,82,803 കിലോമീറ്റര്‍ വേഗത്തിലാണ്‌ ഇവ പാഞ്ഞടുക്കുന്നത്‌....

Read More

കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

ഷിക്കാഗോ: കറുത്തവര്‍ഗക്കാരനായ പതിനേഴുകാരനെ വെള്ളക്കാരനായ പോലീസ്‌ ഉദ്യോഗസ്‌ഥന്‍ വെടിവച്ചുകൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ ഷിക്കാഗോയില്‍ പ്രതിഷേധമിരമ്പി. സംഭവത്തില്‍ പോലീസ്‌ ഉദ്യോഗസ്‌ഥനെതിരേ കൊലക്കുറ്റം ചുമത്തിയതിനാല്‍ ജനരോഷം അക്രമത്തിലേക്കു വഴുതിയില്ല....

Read More

നാലു നേപ്പാള്‍ പൗരന്മാര്‍ക്ക്‌ ഇന്ത്യന്‍ സൈന്യത്തിന്റെവെടിയേറ്റു

കാഠ്‌മണ്ഡു: ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനാ വിഭാഗമായ സശസ്‌ത്ര സീമാ ബല്‍(എസ്‌.എസ്‌.ബി) സംഘത്തിന്റെ വെടിയേറ്റു നാലു നേപ്പാളി പൗരന്‍മാര്‍ക്കു പരുക്ക്‌. തെക്കന്‍ നേപ്പാളിലെ സന്‍സാരി ജില്ലക്കാരാണ്‌ ഇവര്‍. ഇന്ത്യയില്‍നിന്നു രാസവള കള്ളക്കടത്ത്‌ നടത്തിയെന്ന്‌ ആരോപിച്ചാണു വെടിവയ്‌പ്‌....

Read More

കാലാവസ്‌ഥാ ഉച്ചകോടിക്കിടെ മോഡി-ഒബാമ കൂടിക്കാഴ്‌ച

വാഷിങ്‌ടണ്‍: അടുത്തയാഴ്‌ച പാരീസില്‍ നടക്കാനിരിക്കുന്ന കാലാവസ്‌ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും കൂടിക്കാഴ്‌ച നടത്തും. കാലാവസ്‌ഥാ വ്യതിയാനം സംബന്ധിച്ച്‌ നീതിയുക്‌തമായ കരാറിനാണ്‌ ഒബാമ ശ്രമിക്കുന്നത്‌. ഈ മാസം 30-നാണ്‌ കാലാവസ്‌ഥാ ഉച്ചകോടി ആരംഭിക്കുന്നത്‌. അന്നുതന്നെ മോഡി-ഒബാമ കൂടിക്കാഴ്‌ച നടക്കുമെന്നാണു റിപ്പോര്‍ട്ട്‌....

Read More

സ്‌ത്രീകള്‍ക്കെതിരായ അതിക്രമം: പ്രചാരണവുമായി ഐക്യരാഷ്‌ട്രസംഘടന

ഐക്യരാഷ്‌ട്ര സംഘടന: സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള രാജ്യാന്തരശ്രമങ്ങള്‍ക്കു പിന്തുണയേകി ഐക്യരാഷ്‌ട്രസംഘടനയുടെ പ്രചാരണദൗത്യം. ഇന്ത്യാ ഗേറ്റും ഡല്‍ഹി മെട്രോയുമുള്‍പ്പെടെ ലോകത്തിലെ നൂറുകണക്കിനു സ്‌മാരകങ്ങള്‍ ഇതിന്റെ ഭാഗമായി ദീപാലങ്കൃതമാകും....

Read More

ഐ.എസിനെതിരായ പോരാട്ടത്തില്‍ ഒന്നിക്കണമെന്നു റഷ്യയോട്‌ അമേരിക്കയും ഫ്രാന്‍സും

വാഷിങ്‌ടണ്‍: റഷ്യന്‍ സൈനികവിമാനം തുര്‍ക്കി തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇസ്ലാമിക്‌ സ്‌റ്റേറ്റിന്‌ (ഐ.എസ്‌) എതിരെയുള്ള രാജ്യാന്തര ദൗത്യങ്ങളില്‍ പങ്കാളിയാകാന്‍ റഷ്യയെ ക്ഷണിച്ച്‌ അമേരിക്കയും ഫ്രാന്‍സും. സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനു നല്‍കുന്ന പിന്തുണ റഷ്യ അവസാനിപ്പിക്കണമെന്നും വൈറ്റ്‌ഹൗസില്‍ നടന്ന സംയുക്‌തവാര്‍ത്താ സമ്മേളനത്തില്‍ ആവശ്യം....

Read More

റഷ്യന്‍ വിമാനം: രണ്ടാമത്തെ പൈലറ്റിനെ രക്ഷപ്പെടുത്തി

മോസ്‌കോ: വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ തുര്‍ക്കി വെടിവച്ചിട്ട റഷ്യന്‍ യുദ്ധവിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനെ സിറിയന്‍ ദൗത്യസേന രക്ഷപ്പെടുത്തി. 12 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ്‌ പൈലറ്റിനെ രക്ഷിച്ചത്‌. രക്ഷപ്പെട്ട പൈലറ്റ്‌ സിറിയയിലെ റഷ്യന്‍ താവളത്തിലുണ്ടെന്ന്‌ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്‌ഗു സ്‌ഥിരീകരിച്ചു....

Read More

പാക്‌ വിമാനം തകര്‍ന്ന്‌ വനിതാ പൈലറ്റ്‌ മരിച്ചു

ലാഹോര്‍: പരിശീലനവിമാനം തകര്‍ന്നു പാകിസ്‌താന്റെ ആദ്യ വനിതാ പൈലറ്റ്‌ കൊല്ലപ്പെട്ടു. സഹപൈലറ്റ്‌ ആയ മറിയം മുക്‌താര്‍ ആണ്‌ മരിച്ചത്‌. മിയാന്‍വാലിയില്‍നിന്നു പഞ്ചാബ്‌ പ്രവിശ്യയായ കുന്തിയനിലേക്കു പറക്കുമ്പോഴാണ്‌ അപകടം. ചൈനീസ്‌ നിര്‍മിത എഫ്‌.ടി. -7 പി.ജി. യുദ്ധവിമാനം തകര്‍ന്നത്‌. യന്ത്രത്തകരാറാണ്‌ അപകടകാരണമെന്നു സംശയിക്കുന്നു....

Read More

റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടു

ഇസ്‌താംബുള്‍/മോസ്‌കോ: വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടു. പാരച്യൂട്ട്‌ ഉപയോഗിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു പൈലറ്റുമാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടാമന്‍ സിറിയന്‍ വിമതരുടെ പിടിലായതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്‌ഥിരീകരിച്ചിട്ടില്ല....

Read More

ക്ലോക്ക്‌ ബോംബ്‌ തെറ്റിധാരണ: യു.എസ്‌. ബാലന്‍ 98 കോടി നഷ്‌ടപരിഹാരം തേടി

ഹൗസ്‌റ്റണ്‍: സ്വന്തമായി നിര്‍മിച്ച ക്ലോക്കുമായി സ്‌കൂളിലെത്തിയ കൗമാരക്കാരനെ ബോംബ്‌ ആണെന്നു തെറ്റിധരിച്ച്‌ അധ്യാപിക പോലീസിലേല്‍പ്പിച്ച സംഭവത്തില്‍ ബാലന്റെ കുടുംബം 98 രൂപയോളം നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു. ടെക്‌സസില്‍നിന്നുള്ള വിദ്യാര്‍ഥി അഹമ്മദ്‌ മൊഹമ്മദാണ്‌ ഇര്‍വിന്‍ സിറ്റി മേയറോടും പോലീസ്‌ മേധാവികളോടും നഷ്‌ടപരിഹാരം തേടിയത്‌....

Read More
Ads by Google
Ads by Google
Back to Top