Main Home | Feedback | Contact Mangalam
Ads by Google

Keralam

300-ലേറെ സ്‌കൂളുകളില്‍ ശൗചാലയ ശുചിത്വമില്ല: പ്രഥമ അധ്യാപകര്‍ക്ക്‌ എതിരേ നടപടി

തിരുവനന്തപുരം : ആവശ്യത്തിനു ശൗചാലയങ്ങളില്ലാത്ത മുന്നൂറിലധികം സര്‍ക്കാര്‍, എയ്‌ഡഡ്‌, സ്വകാര്യ സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്കെതിരേ കര്‍ശനനടപടിക്ക്‌ ആരോഗ്യവകുപ്പിന്റെ ശിപാര്‍ശ. ഇതു സംബന്ധിച്ച്‌ ആറുമാസം മുമ്പു വിദ്യാലയങ്ങളില്‍ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തിയിരുന്നു. ശോച്യാവസ്‌ഥ അടിയന്തരമായി പരിഹരിക്കണമെന്ന നിര്‍ദേശം പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നാണു ശിപാര്‍ശ....

Read More

'കാരുണ്യ'ത്തിന്‌ അകാലചരമം; ഇനി ആരോഗ്യ കേരളം , കാരുണ്യ പദ്ധതിക്ക്‌ 400 കോടിയുടെ ബാധ്യത

പത്തനംതിട്ട: പാവങ്ങള്‍ക്ക്‌ സൗജന്യചികിത്സ വിഭാവനം ചെയ്യുന്ന കാരുണ്യപദ്ധതി അവസാനിപ്പിച്ച്‌ ടാറ്റയുടെ നേതൃത്വത്തില്‍ ആരോഗ്യകേരളം പദ്ധതി നടപ്പാക്കാന്‍ നീക്കം. തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ആരോഗ്യ പദ്ധതിയായ ചീയാക്ക്‌ ആരോഗ്യകിരണ്‍, കാരുണ്യ എന്നിവ ഏകോപിപ്പിച്ചാണ്‌ ആരോഗ്യകേരളം പദ്ധതി നടപ്പാക്കുന്നത്‌....

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയചോര്‍ച്ച; ആശങ്കാജനകമെന്നു കേരളം

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ബേബി ഡാമിലും ഒട്ടേറെയിടങ്ങളില്‍ പുതിയ ചോര്‍ച്ച. സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ഉപസമിതി നടത്തിയ പരിശോധനയിലാണു ചോര്‍ച്ച കണ്ടെത്തിയത്‌. ഇത്രയും ഗുരുതരമായ ചോര്‍ച്ച മുമ്പ്‌ കണ്ടിട്ടില്ലെന്ന്‌ ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധികള്‍ വ്യക്‌തമാക്കി. അണക്കെട്ടിലെ 10,11,17,18 ബ്ലോക്കുകളിലാണ്‌ വ്യാപകചോര്‍ച്ച ദൃശ്യമായിരിക്കുന്നത്‌....

Read More

എല്ലാ മാതാപിതാക്കളുടെയും ശ്രദ്ധയ്‌ക്ക്‌ : അഞ്ചുവയസുകാരന്റെ മൂക്കില്‍ രണ്ടുവര്‍ഷം പഴക്കമുള്ള ച്യൂയിങ്‌ഗം!

കാഞ്ഞങ്ങാട്‌: അഞ്ചുവയസുകാരന്‍ അബ്‌ദുല്‍ ഷാമിലിനു മൂക്കിനുള്ളില്‍ വേദനയാരംഭിച്ചിട്ടു രണ്ടുവര്‍ഷമായി. കാരണം കണ്ടെത്താനാകാതെ ഇത്രയും നാള്‍ തീതിന്ന രക്ഷിതാക്കള്‍ക്ക്‌ ഇന്നലെയാണ്‌ ആശ്വാസമായത്‌. കുട്ടിയുടെ മൂക്കില്‍നിന്നു ഡോക്‌ടര്‍ വില്ലനെ പുറത്തെടുത്തു-മാതാപിതാക്കളുടെ ആധിയോളം പഴക്കമുള്ളൊരു ച്യൂയിങ്‌ഗം! കാസര്‍ഗോഡ്‌ മുറിയനാവിയിലെ പി.കെ....

Read More

'ലിംഗസമത്വം ഇസ്ലാമിനെതിര്‌ ’ : സ്‌ത്രീകള്‍ക്കു പ്രസവിക്കാന്‍ മാത്രമേ കഴിയൂ: കാന്തപുരം

കോഴിക്കോട്‌: സ്‌ത്രീകള്‍ക്കു പ്രസവിക്കാന്‍ മാത്രമേ കഴിയൂവെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ലിംഗസമത്വം ഇസ്ലാമിനും സമൂഹത്തിനും മനുഷ്യത്വത്തിനും എതിരാണെന്നു കാന്തപുരം അഭിപ്രായപ്പെട്ടു. എസ്‌.എസ്‌.എഫ്‌....

Read More

നൂറു കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ്‌ നല്ലത്‌: ജി. സുധാകരന്‍ : മുഖ്യമന്ത്രിസ്‌ഥാനം; ജി. സുധാകരന്റെ പരാമര്‍ശം വിവാദമായി

ആലപ്പുഴ: നൂറു സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനേക്കാള്‍ നൂറു കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ്‌ നല്ലതെന്നു സി.പി.എം സംസ്‌ഥാന കമ്മിറ്റിയംഗം ജി. സുധാകരന്‍ എം.എല്‍.എ. കുട്ടനാട്ടിലെ മങ്കൊമ്പില്‍ നടന്ന പുസ്‌തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വലിയ ചര്‍ച്ച അടുത്ത മുഖ്യമന്ത്രിയെപ്പറ്റിയാണ്‌. ഭൂരിപക്ഷം കിട്ടുന്ന മുന്നണി ഒരാളെയങ്ങ്‌ മുഖ്യമന്ത്രിയായി നിശ്‌ചയിക്കും....

Read More

പിണറായി നയിക്കും ? സി.പി.എം. സംസ്‌ഥാന ജാഥ; പിണറായി ക്യാപ്‌ടന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആരുനയിക്കുമെന്നതിനു വ്യക്‌തമായ സന്ദേശം നല്‍കി സി.പി.എം. സംസ്‌ഥാന നേതൃത്വം. ഇതിന്റെ സൂചനയെന്നോണം തെരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.എം. സംഘടിപ്പിക്കുന്ന സംസ്‌ഥാന ജാഥയുടെ ക്യാപ്‌റ്റനായി പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയനെ നിശ്‌ചയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്‌ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം....

Read More

നെല്ല്‌ സംഭരണം: 21 കോടി അനുവദിച്ചു

തിരുവനന്തപുരം: നെല്ല്‌ സംഭരണത്തിനായി സഹകരണ ബാങ്കുകളില്‍നി-ന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കുന്നതിന്‌ 21 കോടി രൂപ അനുവദിച്ച്‌ ഉത്തരവായി. ...

Read More

സ്‌ത്രീകള്‍ രാഷ്‌ട്രീയമുഖ്യധാരയിലേക്ക്‌ വരണം: പാണക്കാട്‌ തങ്ങള്‍

കൊച്ചി: സ്‌ത്രീകള്‍ രാഷ്‌ട്രീയമുഖ്യധാരയിലേക്കു വരണമെന്നും അതു കാലഘട്ടത്തിന്റെ ആവശ്യമാണന്നും മുസ്ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയിദ്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍. ഇന്ത്യന്‍ യൂണിയന്‍ വനിതാ ലീഗ്‌ പ്രഥമ ദേശീയസമ്മേളനം ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സ്‌ത്രീകളുടെ നിലവാരം ഏറെ ഉയര്‍ന്നതാണ്‌. ഉന്നതവിദ്യാഭ്യാസം ലഭിച്ചതാണ്‌ കാരണം....

Read More

ജഗതി മരിച്ചെന്ന്‌ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം

തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത. വാര്‍ത്താ ചാനലിന്റെ പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെക്കുറിച്ച്‌ സൈബര്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ജഗതി ശ്രീകുമാര്‍ ഹൃദയാഘാതം മൂലം മരിച്ചെന്നും സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്‌ച നടക്കുമെന്നുമായിരുന്നു വാട്‌സ്‌ ആപ്പ്‌ ഉള്‍പ്പെടെയുള്ളവയിലൂടെ പ്രചാരണം....

Read More

മുല്ലപ്പെരിയാര്‍ : തമിഴ്‌നാടിന്‌ മേല്‍നോട്ടസമിതി ചെയര്‍മാന്റെ പിന്തുണ; കേരളം നിയമനടപടിക്ക്‌

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ നീക്കങ്ങള്‍ക്കു മേല്‍നോട്ട സമിതി ചെയര്‍മാന്റെ പിന്തുണ. ജലവിതാനനിയന്ത്രണച്ചട്ടങ്ങള്‍ പുതുക്കാനുള്ള കേന്ദ്ര ജലകമ്മിഷന്‍ നിര്‍ദേശവും കേരളത്തിന്റെ ആവശ്യവും ചെയര്‍മാന്‍ അവഗണിക്കുന്നു. ജലവിതാനനിയന്ത്രണ ചട്ടങ്ങള്‍ പുതുക്കാത്ത സാഹചര്യത്തില്‍ വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായാല്‍ എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്‌ റവന്യുവകുപ്പ്‌....

Read More

സ്‌കൂള്‍ ശാസ്‌ത്രോത്സവം: കണ്ണൂരിന്‌ കിരീടം

കൊല്ലം: സംസ്‌ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ ജേതാക്കളായി. ശാസ്‌ത്ര, ഗണിതശാസ്‌ത്ര മേളകളിലെ ഓവറോള്‍ ഉള്‍പ്പെടെ 44684 പോയിന്റ്‌ നേടിയാണു കണ്ണൂര്‍ കിരീടം സ്വന്തമാക്കിയത്‌. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോട്‌ 44180 പോയിന്റോടെ രണ്ടാം സ്‌ഥാനത്തെത്തി....

Read More
Ads by Google
Ads by Google
Back to Top