Main Home | Feedback | Contact Mangalam
Ads by Google

Sunday Mangalam

ജാനകിയും ഉഷാകുമാരിയും

'ചിത്തിരപുരത്തെ ഓരോ സന്ധ്യയും വ്യത്യസ്‌തമായിരുന്നു ജാനകിക്ക്‌. തണുപ്പിന്റെ സംഗീതമവിടെ അമര്‍ന്നു കിടക്കും. അവളുടെ ആത്മാവിന്റെ സഞ്ചാരങ്ങള്‍ തേയിലക്കാടുകളിലേക്കും വിളഞ്ഞുകിടക്കുന്ന ഓറഞ്ചുമരങ്ങളിലേക്കും ഡിസംബറിന്റെ സന്ധ്യകളില്‍ ദ്രുതമാകും. അലകളുടെ പലതരം വടിവുകളിലേക്ക്‌ ആകാശമിറങ്ങി കിടന്നുകൊണ്ട്‌ നക്ഷത്രങ്ങള്‍ കണ്‍മുന്നില്‍ തൊട്ടടുത്തു നിറഞ്ഞുകിടക്കും....

Read More

നേതാജിയും ഞാനും

ഗ്രാമത്തിലെ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ വായനശാലയില്‍നിന്നാണു രാജീവ്‌ ജോസഫ്‌ കുട്ടിക്കാലത്ത്‌ അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ചത്‌. ഈ പഠനം ഡല്‍ഹിയിലെ അമേരിക്കന്‍ സെന്‍ട്രല്‍ ലൈബ്രറിയിലേക്കും ബ്രിട്ടീഷ്‌ കൗണ്‍സിലിലേക്കും വ്യാപിപ്പിച്ചു രാജീവ്‌ ജോസഫ്‌ തേടിയതും നേതാജിയുടെ ചരിത്രം തന്നെ....

Read More

സൂര്യന്‍ ഇനി സ്വതന്ത്രന്‍

സിനിമാ മോഹം തലയ്‌ക്കുപിടിച്ച രണ്ടു പയ്യന്മാര്‍ തൃശൂരിലെ കലാഭാരതി ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ എഴുപതുകളുടെ അവസാനം സിനിമ പഠിക്കാനെത്തി. സിനിമയില്‍ നാളെ വലിയ സംവിധായകരാകുമെന്ന അവരുടെ സ്വപ്‌നവും സൗഹൃദവും ആകാശംമുട്ടേ വളര്‍ന്നു. എന്നാല്‍, മൂന്നുവര്‍ഷത്തെ പഠനത്തിനുശേഷം അവര്‍ ആദ്യം ചെയ്‌തതു സുഹൃത്തുക്കളെല്ലാം ചേര്‍ന്ന്‌ ഒരു സിനിമ നിര്‍മിക്കുകയായിരുന്നു....

Read More

അഭിനയത്തിലെ രാജകല

സിനിമയെന്നും നാടകമെന്നും കേട്ടാല്‍ പുച്‌ഛത്തോടെ മാത്രം കണ്ടിരുന്ന ഒരു സമൂഹത്തില്‍ നിന്നാണു രാജമ്മയെന്ന ഇരുപതുകാരി സിനിമയിലെത്തുന്നത്‌. അക്കാലത്ത്‌ മലയാളസിനിമയുടെ തലതൊട്ടപ്പന്മാരില്‍ ഒരാളായ കുഞ്ചാക്കോയുടെ അടുത്തേക്ക്‌....

Read More

'തോറ്റു, പക്ഷേ തിരിച്ചുവരും'

'തേന്‍തുള്ളി' എന്ന ചിത്രത്തിലൂടെ ബാലതാരമായി 1978-ല്‍ സിനിമാപ്രവേശം. 1988-ല്‍ മാമലകള്‍ക്കപ്പുറത്ത്‌ എന്ന സിനിമയിലൂടെ സംവിധായകന്റെ മേലങ്കി. നാടകത്തിന്റെ പിന്‍ബലം, സാക്ഷാല്‍ തിക്കുറിശ്ശിയുടെ കളരിയില്‍ ചലച്ചിത്രപഠനവും അധ്യാപനവും. നേട്ടപ്പട്ടികയില്‍ ഗ്രാമപഞ്ചായത്ത്‌, ജൂനിയര്‍ മാന്‍ഡ്രേക്ക്‌, മുഖമുദ്ര തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ക്കാപ്പം 'അച്‌ഛന്‍' പോലെയുള്ള പരീക്ഷണചിത്രങ്ങളും....

Read More

ഹ്യദയത്തില്‍ ഒരു കൈയൊപ്പ്‌

പച്ചമരം കത്തുന്നതുപോലെയാണ്‌ എഴുത്തുകാരന്റെ മനസ്‌. എഴുത്ത്‌ സ്വന്തം പ്രാണവായുപോലെ ഹൃദയരക്‌തത്തോട്‌ ചേര്‍ത്തു വച്ച കലാകാരന്‍. ലളിതവും കാവ്യാത്മകവുമായ ഭാഷ. തൂലിക പടവാളായി ജീവിതത്തോട്‌ യുദ്ധം ചെയ്‌ത പച്ചയായ മനുഷ്യന്‍. പിന്നിട്ട കനല്‍ വഴികളിലെ തിളങ്ങുന്ന ഓര്‍മ്മകളിലൂടെ ആ മൂവാറ്റുപുഴയാറിന്റെ തീരത്തേക്കു മടങ്ങിപ്പോകുകയാണു കേരളസാഹിത്യ അക്കാദമി പ്രസിഡന്റും എഴുത്തുകാരനുമായ പെരുമ്പടവം ശ്രീധരന്‍. ?...

Read More

പുണ്യം പൂക്കുന്ന കാവ്‌

പുണ്യം പൂക്കുന്ന വൃശ്‌ചിക മാസത്തിലെ ത്യക്കാര്‍ത്തിക പുലരിയില്‍ പുണ്യനദിയായ പമ്പയുടെ തീരത്തെ ചക്കുളത്തുകാവ്‌ ഭഗവതി ക്ഷേത്രത്തില്‍ മറ്റൊരു പൊങ്കാല കൂടി വരുന്നു. മഞ്ഞിന്റെ നേര്‍ത്ത പുടവയുമായി തൃക്കാര്‍ത്തിക അണിഞ്ഞൊരുങ്ങുമ്പോള്‍ മധ്യ തിരുവിതാംകൂറിലെ ചരിത്ര പ്രസിദ്ധമായ മഹാസംഗമത്തിനു തിരിതെളിയും....

Read More

വീണ്ടും ശ്രീക്കുട്ടന്‍

പതിനേഴ്‌ വയസു മുതല്‍ മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ സിനിമയില്‍ പ്രവര്‍ത്തിച്ച ചരിത്രമാണ്‌ ശ്രീക്കുട്ടന്റേത്‌. മലയാള സിനിമ കണ്ട പ്രതിഭാധനനായ സംവിധായകന്‍ ഹരിഹരനൊപ്പം അസിസ്‌റ്റന്റ്‌ ഡയറക്‌ടറായി ചേര്‍ന്ന്‌ 35 പടങ്ങള്‍ക്കു കൂടെ നിന്നു. 'സര്‍ഗം' വരെ. അതിനിടയ്‌ക്കു സംഭവിച്ച ഹരിഹരന്‍ ചിത്രങ്ങളുടെ പേരത്രയും മലയാളിക്കു മനസിലാവും; പ്രത്യേകം പറയേണ്ടതില്ല....

Read More

കൂടിയാട്ടത്തിന്റെ കുലപതി

കൂടിയാട്ടം ഏകദേശം രണ്ടായിരത്തിലധികം വര്‍ഷങ്ങളോളം പഴക്കമുള്ള കലാരൂപമാണ്‌. ഭാസന്‍, കാളിദാസന്‍, ശക്‌തിഭദ്രന്‍, കുലശേഖരവര്‍മ്മന്‍, എന്നീ സംസ്‌കൃതപണ്ഡിതന്മാര്‍ രചിച്ചട്ടുള്ള നാടകങ്ങളാണ്‌ കൂടിയാട്ടമായിട്ട്‌ അവതരിപ്പിക്കാറുള്ളത്‌. ഭരതമുനിയുടെ നാട്യശാസ്‌ത്രവിധിപ്രകാരമുള്ള അഭിനയസങ്കേതങ്ങളാണ്‌ കൂടിയാട്ടത്തില്‍ പ്രയോഗിക്കുന്നത്‌....

Read More

'പ്രബുദ്ധകേരളം' ശതാബ്‌ദി നിറവില്‍

ശ്രീരാമകൃഷ്‌ണ പ്രസ്‌ഥാനത്തിന്റെ മലയാള മുഖപത്രമായ പ്രബുദ്ധകേരളം മാസിക ശതാബ്‌ദി നിറവില്‍. ഒരു ലക്കവും മുടങ്ങാതെ നൂറുവര്‍ഷമായി പ്രസിദ്ധീകരിക്കുന്നതാണു മാസികയുടെ മഹനീയമാതൃക. ഉപനിഷത്‌ സന്ദേശങ്ങളുടേയും സനാതനമായ ആര്‍ഷസംസ്‌കാരത്തിന്റേയും അമൂല്യതയെ സ്വാംശീകരിച്ചു ലോകചരിത്രം അതിന്റെ പുതിയൊരധ്യായം രചിച്ചതു രാമകൃഷ്‌ണ-വിവേകാനന്ദന്മാരുടെ ദാര്‍ശനിക പ്രഭാവത്തിലായിരുന്നു....

Read More

മലനാടിന്റെ അഭിമാനം

'അതുലാനന്ദം പാടു/ മപ്പോഴീ മലനാട്ടി/ ന്നഭിമാനമാമബ്‌ദുര്‍/ റഹിമാനുടെ ഗാനം...' (അബ്‌ദുറഹിമാന്‍, വൈലോപ്പിള്ളി) 1948-ല്‍ അബ്‌ദുറഹിമാന്‍ സാഹിബിനെപ്പറ്റി രചിക്കപ്പെട്ട ഏറെ പ്രശസ്‌തമായ കവിത. പി. കുഞ്ഞിരാമന്‍നായര്‍, ഇടശേരി, ജി. കുമാരപിള്ള, പാലാ, എം.പി. അപ്പന്‍, പി. ഭാസ്‌കരന്‍, കോഴിക്കോടന്‍, അക്കിത്തം, കെ. അയ്യപ്പപ്പണിക്കര്‍, ഒ.എന്‍.വി, പഴവിള രമേശന്‍, എന്‍.കെ. ദേശം, സച്ചിദാനന്ദന്‍, മുല്ലനേഴി, പി.കെ....

Read More

സാമൂഹിക പ്രതിബദ്ധതയുള്ള രാജ്യ സ്‌നേഹി- ഉമ്മന്‍ ചാണ്ടി

സാമൂഹ്യപ്രതിപദ്ധതയുള്ള രാജ്യ സ്‌നേഹി. വി.ആര്‍. കൃഷ്‌ണയ്യരെക്കുറിച്ച്‌ ഒറ്റ വാക്കില്‍ ഇതാണ്‌ പറയുവാന്‍ കഴിയുന്നത്‌ അദ്ദേഹത്തിന്റെ ജീവിത്തിന്റെ എല്ലാ ഘട്ടങ്ങളും പരിശോധിച്ചാല്‍ ഇതു നൂറു ശതമാനം ശരിയുമാണ്‌. രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, ഭരണാധികാരി, ന്യായാധിപന്‍ എന്നീ നിലകളിലെല്ലാം തിളക്കമാര്‍ന്ന ഒരു വ്യക്‌തിപ്രഭാവമായിരുന്നു അദ്ദേഹം....

Read More
Ads by Google
Ads by Google
Back to Top