| | | | ഇടുക്കി | |  | തൊടുപുഴ: വടക്കുംമുറി എംപ്ലോയീസ് ഗാര്ഡന് ഹൗസിംഗ് കോളനി കാര്ത്തികയില് ആശാന്രാമന്െറ മകന് വി.ആര്. കൃഷ്ണന് (60, റിട്ട. തഹസീല്ദാര് എല്.എ. പൈനാവ്, ഇടുക്കി) നിര്യാതനായി. സംസ്ക്കാരം ഇന്നു വൈകിട്ട് നാലിന് വീട്ടുവളപ്പില്. ഭാര്യ സി.കെ. കോമളവല്ലി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, താലൂക്ക് ആശുപത്രി മൂവാറ്റുപുഴ).മക്കള്: രമേശ് കെ. (ദുബായ്), രോഹിണി കെ. (സൗദി). മരുമക്കള്: അഞ്ജന, ശ്രീരാജ്. | | |
|  | തൊടുപുഴ: മാര്ത്തോമ പുതുപ്പറമ്പില് പരേതനായ ദാമോദരന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി. സംസ്കാരംഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പില്. മാവേലിക്കര കോളാട്ട് കുടുംബാംഗം. മക്കള്: ശിവന്, സുലോജന, ഉഷ. മരുമക്കള്: ലീല പീടികത്തറയില്, ഗോപി, സുരേന്ദ്രന് അരിക്കാപ്പിള്ളില്. | | |
|  | മുതലക്കോടം: തുറയ്ക്കല് (തൊട്ടിയില്) പരേതനായ ടി.വി. കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.45 ന് സെന്റ് ജോര്ജ് ഫൊറോന പള്ളിയില്. കീരികോട് നെടുംകല്ലേല് കുടുംബാംഗം. മക്കള്: റോസമ്മ (വണ്ടമറ്റം), ജോര്ജ് (നിലമ്പൂര്), ജേക്കബ് (റിട്ട. അധ്യാപകന്, പടി. കോടിക്കുളം), മാത്യു (റിട്ട. ഓഫീസര്, ഫെഡറല് ബാങ്ക്, തൊടുപുഴ), ജോസ് (നിലമ്പൂര്), പോള് (മംഗലാപുരം), ജോണി (നിലമ്പൂര്), വിന്സന്റ് (നിലമ്പൂര്), പരേതരായ മേരി (ആലക്കോട്), ഏലീശ്വ (കലയന്താനി), വത്സമ്മ (ചോക്കാട്). മരുമക്കള്: ജോസഫ് വാണിയക്കിഴക്കേല് (വണ്ടമറ്റം), ലീലാമ്മ കാച്ചാംകോടത്ത് (റിട്ട. അധ്യാപിക സി.കെ. എച്ച്.എസ്. മണിമൂളി), ഏലിക്കുട്ടി തീക്കുന്നത്ത്, ആനി ആലപ്പാട്ട് (ഇരുവരും റിട്ട. അധ്യാപികമാര് എസ്.ജി.യു.പി.എസ്. മുതലക്കോടം), ലിസമ്മ കുളത്തിനാല് (റിട്ട. അധ്യാപിക), ഡെയ്സി പന്നാരക്കുന്നേല്, മോളി വീട്ടിയാങ്കല് (അധ്യാപിക ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂര്), സുജ കോട്ടേപ്പറമ്പില് (അധ്യാപിക, സി.കെ.എച്ച്.എസ്. മണിമൂളി), ബെന്സി മഠത്തിനകത്ത് (ചോക്കാട്), പരേതരായ വര്ഗീസ് താന്നിക്കാമറ്റം, ജോണ് താന്നിക്കല്. | | |
|  | തട്ടക്കുഴ: വെള്ളാന്താനം തോപ്പില് പീലിപ്പോസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പന്നൂര് സെന്റ് ജോണ്സ് യാക്കോബായ സുറിയാനി പള്ളിയില്. ഭാര്യ അമ്മിണി വെള്ളന്താനം കരിമ്പില് കുടുംബാംഗം. മക്കള്: ഡാലിയ (സൗദി),ഡാനീഷ്. മരുമക്കള്: സോജി, മഞ്ജു. | | |
|  | ചീനിക്കുഴി: കോണിക്കല് പരേതനായ പൈലിയുടെ ഭാര്യ റോസ (93) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്. പരേത മുതലക്കോടം ചാമക്കാലായില് കുടുംബാംഗം. മക്കള്: റോസക്കുട്ടി, അന്നക്കുട്ടി, മാമ്മി. മരുമക്കള്: കുര്യാക്കോസ് തെള്ളിയാങ്കല് (ചീനിക്കുഴി), പരേതനായ ജോസഫ് കടലിക്കല് (ചീനിക്കുഴി), കുര്യാക്കോസ് മാളിയേക്കല് (പഴയന്നൂര്). | | |
|  | തൊടുപുഴ: പന്നിമറ്റം പരവരാകത്ത് പരേതനായ പി.സി. ദേവസ്യയുടെ ഭാര്യ കുഞ്ഞേലി (94) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് സെന്റ് സെബാസ്റ്റ്യന്സ് പള്ളിയില്. നരിയങ്ങാനം പുള്ളിക്കാട്ടില് കുടുംബാംഗമാണ്. മക്കള്: അന്നക്കുട്ടി, സി. തെയ്യാമ്മ (സെക്കുലര് ഇന്സ്റ്റിറ്റ്യൂട്ട്, പാലാ), സി. മേരി (ആരാധനാമഠം കാളിയാര്), ജോസുകുട്ടി (അധ്യാപകന് സെന്റ് അഗസ്റ്റിന് സ്കൂള് ഡാര്ജിലിംഗ്), പി.ഡി. ജോസഫ്, പി.ഡി. ജോയി, പി.ഡി. ജെയിംസ്, പി.ഡി. സണ്ണി (അസി. മാനേജര്, പ്രൊഡക്ഷന് ആന്ഡ് മെയിന്റനന്സ് മനോരമ കോട്ടയം), പി.ഡി. തങ്കച്ചന്, പരേതയായ ഏലിയാമ്മ. മരുമക്കള്: തൊമ്മച്ചന് കിഴക്കേപ്പറമ്പില് പാലാ, ഹെലന് (സെന്റ് അഗസ്റ്റിന് സ്കൂള് ഡാര്ജിലിംഗ്), മേരി, തെയ്യാമ്മ, മേഴ്സി, ആനി, ചിന്നമ്മ, പരേതനായ ഏപ്പച്ചന് ഇടമുളയില് പിഴക്. | | |
| | | |
| |